Bright Business Kerala

ഇന്ത്യൻ കടൽ സമ്പത്തിലേക്ക് രണ്ടിനം കോലാൻ വിഭാഗത്തിലെ മീനുകളെ കണ്ടെത്തി

മീനുകളെ കണ്ടെത്തിയത് സിഎംഎഫ്ആർഐ ഗവേഷകർ കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് കണ്ടെത്തിയത്. മീനുകളെ വിശദമായ ജനിതകപഠനത്തിന് വിധേയമാക്കിയ ശേഷമാണ് ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്ത മീനുകളാണെന്ന് കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകൾക്ക് ശാസ്ത്രീയനാമകരണം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന ടോജി […]