Rasna; ജംപിനെ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിപണിയിലേക്ക് പ്രവേശിച്ച് രസ്ന

Rasna; പ്രമുഖ പാനീയ ബ്രാൻഡായ രസ്ന, ഹെർഷീസ് ഇന്ത്യയുടെ ജ്യൂസ് ബ്രാൻഡായ ‘ജംപിൻ’ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഏറ്റെടുക്കലിൻ്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബ്രാൻഡിന് ഏകദേശം 350 കോടി രൂപയാകും രസ്ന ചെലവാക്കുക. ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപിക്കുകയും പിന്നീട് ഹെർഷീസ് ഏറ്റെടുക്കുകയും ചെയ്ത ജംപിൻ, കാർബണേറ്റഡ് അല്ലാത്ത പാനീയ വിഭാഗത്തിൽ സുപരിചിതമായ ബ്രാൻഡാണ്. ഈ ഏറ്റെടുക്കലിൽ ബ്രാൻഡ് മാത്രമാണ് ഉൾപ്പെടുന്നത്, നിർമ്മാണ യൂണിറ്റുകൾ രസ്ന സ്വന്തമാക്കിയിട്ടില്ല. നിലവിലെ ഉത്പാദന കേന്ദ്രങ്ങൾ തന്നെ രസ്ന തുടർന്നും ഉപയോഗിക്കും. […]