Bright Business Kerala

BUSINESS NEWS SUCCESS STORIES

യോ​ഗ, ശരീരത്തിന് സൗന്ദര്യം മനസ്സിൻ്റെ ശാന്തി

യോ​ഗ, ശരീരത്തിന് സൗന്ദര്യം മനസ്സിൻ്റെ ശാന്തി
  • PublishedMarch 22, 2025

ഓരോ സംരംഭങ്ങളുടെ പിറവിക്ക് പിന്നിലും ഒരുപാട് കഥകൾ പറയാനുണ്ടാകും. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ച് കൊണ്ട് നടന്ന പല സ്വപ്നങ്ങളുമാണ് പിന്നീട് ഓരോ സംരംഭങ്ങളുടെ പിറവിക്കും കാരണമാകുന്നത്. അത്തരത്തിൽ ഒരു അധ്യാപിക തൻ്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ആരംഭിച്ച ഒരു സംരംഭത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതും ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഒരു സംരംഭം. എന്താണെന്നല്ലേ…? മനസിനും ശരീരത്തിനും ഒരു പോലെ മികച്ച വ്യായാമം നൽകുന്ന ഒരു പ്രക്രിയ ആണ് യോ​ഗ. മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഏറ്റവും അഭികാമ്യമായ ഒരു വ്യായമമാണ് യോ​ഗ. അത്തരത്തിലുള്ള ഒരു സംരംഭമാണ് അധ്യാപികയായ ബ്രഹ്മ രേഖയും ആരംഭിച്ചത്. നില യോ​ഗ എന്ന പേരിലാണ് സംരംഭം അറിയപ്പെടുന്നത്.

അധ്യാപന മേഖലയിൽ പത്ത് വർഷത്തിലധികം ജോലി ചെയ്ത ശേഷം തൻ്റെ ഇഷ്ട മേഖലയായ ട്രെയിനിം​ഗ് മേഖലയിലേക്ക് പ്രവേശിച്ചു. അതിന് പ്രചോദനമായിരുന്നത് ഡോ. പി പി വിജയൻ സാറിൻ്റെ ക്ലാസുകളായിരുന്നു. തുടർന്ന് ലൈഫ് ലൈൻ മൈൻഡ് കെയർ സൊല്യൂഷനിൽ അസോസിയേറ്റ് ട്രെയിനറായി ജോലി ചെയ്തു. 2017 ൽ ഇൻ്റർനാഷണൽ ശിവാനന്ദ യോ​ഗ വേദാന്ദ സെന്ററിൽ നിന്നും യോ​ഗ ശിരോമണി പട്ടം സ്വീകരിക്കുകയും പൂർണ്ണമായും യോ​ഗയിലേക്ക് തിരിയുകയും ചെയ്തു.

ഇപ്പോൾ നൽകി വരുന്ന സേവനങ്ങൾ

യോ​ഗ: ഒരു അത്ഭുതകരമായ ശാസ്ത്രമാണ്, അത് ജീവിതവും സമാധാനവും ആരോ​ഗ്യവും നിറഞ്ഞ യാത്രയാണ്. എല്ലാ ദിവസവും കുറച്ച് സമയം യോ​ഗയ്ക്കായി ചിലവഴിക്കുന്നത് ചിട്ടയായ ഒരു ജീവിത ശൈലിയിൽ മുന്നോട്ട് പോകാൻ ഓരോ വ്യക്തിയേയും പ്രാപ്തനാക്കും. ജീവിത ശൈലി ചിട്ടയായ രീതിയിൽ ആയാൽ തന്നെ ആ​ഗ്രഹിക്കുന്നതെന്തും അനായാസം നിറവേറ്റാൻ സാധിക്കും. നില യോ​ഗയുടെ സെഷനുകൾ കൂടുതലും ഓൺലൈൻ ആയതിനാൽ ഉപഭോക്താക്കളുടെ സ്പേസിലിരുന്ന് കംഫർട്ടായി ചെയ്യാൻ സാധിക്കും. ഇത് കൂടാതെ നില യോ​ഗ നൽകുന്ന മറ്റ് സേവനങ്ങളാണ് പേരൻ്റ് വർക് ഷോപ്സ്, മൈൻഡ് ട്രെയിനിം​ഗ് വർക് ഷോപ്സ്, കോൺഫിഡൻസ് ബൂസ്റ്റിം​ഗ് വർക്ക്ഷോപ്പ് ടീൻസ് വർക്കഷോപ്പ് തുടങ്ങിയവ. ഇതിനോടകം തന്ന 500 ലധികം സ്കൂളുകളിലായി ആയിരത്തിലധികം ക്ലാസുകൾ വളരെ വിജയകരമായി സംഘടിപ്പിച്ച് കഴിഞ്ഞു. ജീവിതത്തിലും മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ചിലരുടെയെങ്കിലും ജീവിതത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടാക്കാൻ സാധിച്ചതാണ് നില യോ​ഗക്ക് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് പോകാനുള്ള ഇന്ധനം. യാത്ര തുടരുന്നു…..

For more Enquiry: +91 7736606066
+91 90373 60599
+91 8848703699

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *