Bright Business Kerala

LATEST NEWS Lifestyle

സുംബ കളിച്ച് വരുമാനം 33,339 കോടി രൂപ, ഈ ഡാൻസ് കമ്പനിയുടെ ബിസിനസ് മോഡൽ അമ്പരപ്പിക്കും

സുംബ കളിച്ച് വരുമാനം 33,339 കോടി രൂപ, ഈ ഡാൻസ് കമ്പനിയുടെ ബിസിനസ് മോഡൽ അമ്പരപ്പിക്കും
  • PublishedJuly 15, 2025

ജനപ്രിയ സുംബ ഡാൻസ് കമ്പനിയാണ്. സുംബ ഫിറ്റ്നസ് കമ്പനിയുടെ വാർഷിക വരുമാനം അറിയണോ? 390 കോടി ഡോളർ. സുംബ കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനമാണിത്. ഇൻസ്ട്രക്ടർ ലൈസൻസിംഗ്, വ്യാപാര വിൽപ്പന, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ സുംബ ഫിറ്റ്നസ് കമ്പനിക്ക് 200,000 സ്ഥലങ്ങളിൽ സാനിധ്യമുണ്ട്. ആഴ്ചയിൽ 1.5 കോടി പേർ സുംബ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. 180 രാജ്യങ്ങളിൽ സാനിധ്യമുണ്ട്. സുംബ ഫിറ്റ്നസ് എൽഎൽസിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി .ഈ കമ്പനിയെ മാതൃകയാക്കി നിരവധി പേർ പിന്നീട് സുംബ വരുമാനമാർഗമാക്കി.
വ്യക്തിഗത സുംബ സ്റ്റുഡിയോകൾക്കും ഇൻസ്ട്രക്ടർമാർക്കും ക്ലാസ് ഫീസ്, വർക്ക്ഷോപ്പുകൾ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയിലൂടെ ഇന്ന് വരുമാനം ഉണ്ടാക്കാൻ കഴിയും. സുംബ പഠിപ്പിച്ച് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർ ഇൻസ്ട്രക്ടർ ലൈസൻസ് നേടിയിരിക്കണം. ഇതിന് കൃത്യമായ പരിശീലനവും ആവശ്യമാണ്. ഫിറ്റ്നസ് ഇൻസ്ട്രക്ടർമാർക്ക് ബ്രാൻഡിന് ലൈസൻസ് നൽകിയും പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്തും സുംബ ഫിറ്റ്നല് കമ്പനി വരുമാനം ഉണ്ടാക്കുന്നുണ്ട്.

സുംബയിലൂടെയുള്ള വരുമാന സാധ്യതകൾ എന്തൊക്കെ?

ബ്രാൻഡഡ് വസ്ത്രങ്ങൾ,  ആക്സസറികൾ, ഉൽപ്പന്നങ്ങൾ എന്നിവ സുംബ വിൽക്കുന്നുണ്ട്.
കമ്പനിയുടെ മൊത്തം വരുമാനത്തിന് സംഭാവന നൽകുന്നുണ്ട്. ആപ്പുകളിലൂടെയും
ഓൺലൈൻ ക്ലാസുകളിലൂടെയും എല്ലാം ഇപ്പോൾ സുംബ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഈ
ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെയുമുണ്ട് വരുമാനം. സ്റ്റുഡിയോ
ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടത്തിയും ഈ രംഗത്തുള്ളവർ
വരുമനമുണ്ടാക്കുന്നുണ്ട്. വ്യക്തിഗത സുംബ സ്റ്റുഡിയോകളും ഇൻസ്ട്രക്ടർമാരും
വർക്ക്‌ഷോപ്പുകൾ നടത്തിയും തീം ഇവന്റുകൾ എന്നിവയിലൂടെയും അധിക
വരുമാനമുണ്ടാക്കുന്നുണ്ട്.

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അധിക വരുമാനം നേടാനുമായി സുംബ
ആപ്പുകൾ ഉപയോഗിക്കുന്നത് പോലെ ഇൻസ്ട്രക്ടർമാർക്ക് പ്രത്യേക
വർക്ക്ഷോപ്പുകളും തീമാറ്റിക് ഷോകളുമൊക്കെ അവതരിപ്പിക്കാം. സുംബ വിപണി
വളരുന്നതിനനുസരിച്ച് സുംബ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളുമൊക്കെ
ക്ലയന്റുകൾക്ക് വിറ്റും ഈ രംഗത്തുള്ളവർക്ക് വരുമാനമുണ്ടാക്കാനാകും.

ഉയർന്ന ട്രാഫിക് ഉള്ള പ്രദേശങ്ങളിൽ നിന്ന് സ്റ്റുഡിയോകൾക്ക് ഉയർന്ന വരുമാനം ലഭിച്ചേക്കാം.
ഇൻസ്ട്രക്ടർമാർക്ക് ഒരു വലിയ ക്ലയന്റ് ബേസ് ഉണ്ടാക്കാനും നിലനിർത്താനും ഈ
പ്രദേശങ്ങളിലുള്ളവർക്ക് കഴിയും.മാർക്കറ്റിംഗും പ്രമോഷണൽ തന്ത്രങ്ങളും
ബിസിനസ് വളർച്ചക്കായി ഉപയോഗിക്കാം. മറ്റ് ഫിറ്റ്നസ് സ്റ്റുഡിയോകളിൽ
നിന്നുള്ള മത്സരം വരുമാനത്തെ ബാധിക്കാൻ ഇടയുള്ളതിനാൽ ഇതിനനുസരിച്ച് ബിസിനസ്
പ്ലാൻ ചെയ്യാം.ചെലവുകൾ ട്രാക്ക് ചെയ്യുന്നതും പണമൊഴുക്ക് കൈകാര്യം
ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ദീർഘകാല വിജയത്തിനായി ഉപയോഗിക്കാം
.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *