ആപ്പിളിന്റെ പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഐഫോണ്‍17e ഈ മാസം പകുതിയോടെ വിപണിയിലെത്തിയേക്കുമെന്ന് ഇന്റർനെറ്റിലെ ചർച്ചകൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ ഐഫോണ്‍ 16e ഇറക്കിയതിനു കൃത്യം ഒരുവർഷം പൂർത്തിയാകുന്നവേളയിലാണ് പുതിയ ഫോണും വിപണിയിലെത്തുക. ഐഫോൺ 16eയുടെ ഡിസൈൻ ഏറെക്കുറെ അതേപടി പിന്തുടരും എന്നാണ് പുറത്തുവരുന്ന സൂചനകൾ. 25w ചാർജിങ് വേഗതയുള്ള മാഗ്സേഫ് ചാർജിങ് ആയിരിക്കും ശ്രദ്ധേയമായ ഫീച്ചർ എന്നും സൂചനകളുണ്ട്. ഇന്ത്യയിൽ ഏകദേശം 60,000 രൂപയായിരിക്കും പ്രാരംഭ വില.