Bright Business Kerala

LATEST NEWS

പാൻ കാർഡ് നിബന്ധനകളിൽ മാറ്റം

പാൻ കാർഡ് നിബന്ധനകളിൽ മാറ്റം
  • PublishedFebruary 11, 2026

രാജ്യത്തെ പാൻ കാർഡ് നിർബന്ധമായ ഇടപാടുകളുടെ പരിധിയിൽ കേന്ദ്ര സർക്കാർ പുതിയ മാറ്റങ്ങൾ വരുത്തുന്നു. ആദായനികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നമ്പർ നൽകണമായിരുന്നു.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാങ്ക്വറ്റ് ഹാളുകൾ എന്നിവിടങ്ങളിലെ പണമിടപാടുകൾക്ക് നിലവിലെ 50,000 രൂപ എന്ന പരിധി 1 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. വസ്തു ഇടപാട്: 10 ലക്ഷം രൂപയായിരുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തും. ഏപ്രിൽ മുതൽ പോളിസി എടുക്കുമ്പോൾതന്നെ പാൻ നൽകേണ്ടിവരും. നിലവിൽ വാർഷിക ലൈഫ് ഇൻഷുറൻസ് പ്രീമിയം 50,000 രൂപ കടക്കുമ്പോൾ മാത്രമാണ് പാൻ ആവശ്യമുള്ളത്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *