LATEST NEWS ബാങ്ക് വായ്പ; തിരിച്ചടവ് സുതാര്യമാക്കാൻ ആർബിഐ Byadmin@brightbusinesskerala PublishedFebruary 14, 2026 ന്യൂഡൽഹി രാജ്യത്ത് വായ്പയെടുത്തവർക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ നിയമങ്ങൾ പുറപ്പെടുവിച്ചു. വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ എടുത്തവരെ നേരിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ആർബിഐയുടെ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ബാധകമാണ്.വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. ബാങ്കുകൾ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. റിക്കവറി ഏജന്റുമാർ പണമെടുക്കുന്നയാളോടോ ഗ്യാരന്ററോടോ മാത്രമേ സംസാരിക്കാവൂ. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെടുന്നത് ആർബിഐ കർശനമായി വിലക്കുന്നു.
LATEST NEWS April 11, 2026 പ്രവാസലോകത്ത് വിഷു കേമമാക്കാൻ ലുലു; കൂടുതൽ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു
Uncategorized LATEST NEWS April 4, 2026 ചരക്ക് ഗതാഗതം: റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ