Bright Business Kerala

LATEST NEWS

മാ​​രു​​തി​​യുടെ വി​​പ​​ണിവി​​ഹി​​തം 13 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കിൽ

മാ​​രു​​തി​​യുടെ വി​​പ​​ണിവി​​ഹി​​തം 13 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കിൽ
  • PublishedApril 17, 2026

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ മാ​​രു​​തി സു​​സു​​ക്കി​​യു​​ടെ ആ​​ധി​​പ​​ത്യം 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​ഞ്ഞു. വി​​പ​​ണി വി​​ഹി​​തം 13 വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 39.26 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. മൂ​​ന്നാം സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​മാ​​ണ് വി​​പ​​ണി വി​​ഹി​​ത​​ത്തി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഒ​​രു​​കാ​​ല​​ത്ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യു​​ടെ പ​​കു​​തി​​യോ​​ളം കൈ​​പ്പി​​ടി​​യി​​ലാ​​യി​​രു​​ന്ന മാ​​രു​​തി സു​​സുക്കി​​ക്ക് 2020 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം വി​​പ​​ണി വി​​ഹി​​ത​​ത്തി​​ൽ 12 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണ് നേ​​രി​​ടേ​​ണ്ടിവ​​ന്ന​​ത്. മാ​​രു​​തി പി​​ന്നാ​​ക്കം പോ​​യ​​പ്പോ​​ൾ എ​​സ‌്‌യുവി ത​​രം​​ഗ​​ത്തെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര താ​​ർ, ബെ​​ലെ​​റോ, സ്കോ​​ർ​​പി​​യോ തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി വി​​പ​​ണിവി​​ഹി​​ത​​ത്തി​​ൽ അ​​ഞ്ചു​​വ​​ർ​​ഷം​​കൊ​​ണ്ട് വ​​ള​​ർ​​ച്ച ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ അ​​വ​​ർ​​ക്ക് സാ​​ധി​​ച്ചു. 14.21 ശ​​ത​​മാ​​ന​​മാ​​ണ് 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം മ​​ഹീ​​ന്ദ്ര​​യു​​ടെ വി​​പ​​ണിവി​​ഹി​​തം. ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ വി​​പ​​ണി വി​​ഹി​​തം 13 ശ​​ത​​മാ​​ന​​മാ​​ണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *