LATEST NEWS മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം ന്യൂട്രിലെവൽ പുറത്തിറക്കി Byadmin@brightbusinesskerala PublishedFebruary 26, 2026 തിരുവനന്തപുരം: മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്കുള്ള മില്‍മയുടെ ചുവടുവെപ്പാണിത്. പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേൻമയേറിയതുമായ ഉത്പന്നമാണ് ‘ന്യൂട്രിലെവൽ’. ന്യൂട്രിലെവല്ലിന്റെ വിപണനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ചെയര്മാന് കെ.എസ്. മണിക്കു നൽകി നിര്‍വഹിച്ചു. മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി.
LATEST NEWS SUCCESS STORIES June 10, 2026 സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന് ഡോ. ബോബി സാറ തോമസ്