കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയും കുറഞ്ഞു. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,080 രൂപയിലും പവന് 1,20,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി കഴിഞ്ഞ രണ്ട് ദിവസം ആഭ്യന്തര സ്വര്‍ണവില ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 2,400 രൂപയും ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും കുറഞ്ഞു.