Bright Business Kerala

EV Charging; ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ചാർജിങ് സ്റ്റേഷനുകളിൽ രണ്ട് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം നാല് മണി വരെ കുറഞ്ഞ നിരക്കായിരിക്കും. എന്നാൽ വൈകുന്നേരം നാല് മണി മുതൽ അടുത്ത ദിവസം ഒൻപത് വരെ കൂടിയി നിരക്കുമായിരിക്കും ഈടാക്കുക. പകൽ സൗരോർജം കൂടി ഉപയോ​ഗിക്കുന്നത് കൊണ്ടാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭ്യമാക്കാൻ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു. ചാർജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകുന്നേരം നാലിനുമുൻപ് 30 ശതമാനം കുറവായിരിക്കും (യൂണിറ്റിന് അഞ്ചുരൂപ). അതിനുശേഷം 30 ശതമാനം കൂടുതൽ (9.30 രൂപ). ഇതിനുപുറമേ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജ് ഈടാക്കും. രാത്രിയിൽ കൂടുതൽ വാഹനങ്ങൾ ചാർജുചെയ്താൽ സൗരോർജം പോലുള്ള ഹരിത സ്രോതസ്സുകൾ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. ഇത് കാർബൺ വികിരണം കൂട്ടും. ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് കാർബൺ വികിരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിനും എതിരാണിത്. വാഹനച്ചാർജിങ് പകൽ നടത്തിയാൽ രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *