Bright Business Kerala

minimum balance; രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി കനറാ ബാങ്ക്. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന പൂർണ്ണമായും കാനറ ബാങ്ക് ഒഴിവാക്കിയതായി അറിയിച്ചു. ജൂൺ 1 മുതൽ ഈ പുതിയ നയം പ്രാബല്യത്തിൽ വന്നു. ഇതോടെ, മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഈടാക്കാത്ത ആദ്യത്തെ വലിയ പൊതുമേഖലാ ബാങ്കായി കനറാ ബാങ്ക് മാറി. ഒരു സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്കും ഇനി കുറഞ്ഞ ബാലൻസിന്റെ പേരിൽ പിഴ ഈടാക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ ഓരോ മാസവും ഒരു നിശ്ചിത തുക കുറഞ്ഞത് നിലനിർത്തേണ്ടതിനെയാണ് മിനിമം പ്രതിമാസ ബാലൻസ് എന്ന് പറയുന്നത്. ഇത് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ അധിക പിഴ ഈടാക്കാറുണ്ട്. കാനറ ബാങ്കിന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. ഉദാഹരണത്തിന് മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലാതിരുന്നാൽ, ആക്‌സിസ് ബാങ്ക് ആവശ്യമായ ശരാശരി ബാലൻസിന്റെ 6% പിഴയായി ഈടാക്കുന്നുണ്ട്. ഇത് പരമാവധി 600 രൂപ വരെയാകാം. എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകൾക്കും ബാധകം:

മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയത് എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകൾക്കും ബാധകമാണ്.

  • റെഗുലർ സേവിംഗ്സ് അക്കൗണ്ടുകൾ
  • സാലറി അക്കൗണ്ടുകൾ
  • എൻആർഐ സേവിംഗ്സ് അക്കൗണ്ടുകൾ
  • മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കുമുള്ള അക്കൗണ്ടുകൾ
  • മുൻപ്, അക്കൗണ്ടിന്റെ തരം അനുസരിച്ച് ഉപഭോക്താക്കൾ ഒരു നിശ്ചിത പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ടതുണ്ടായിരുന്നു. ഇത് പാലിക്കാത്തവർക്ക് സർവീസ് ചാർജുകളോ പിഴകളോ നേരിടേണ്ടി വന്നിരുന്നു.

ഈ പുതിയ നയം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് അക്കൗണ്ട് ഉടമകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നവരിൽ ഉൾപ്പെടുന്നവർ:

  • ശമ്പള വരുമാനക്കാർ
  • പെൻഷൻകാർ, മുതിർന്ന പൗരന്മാർ
  • വിദ്യാർത്ഥികൾ, ആദ്യമായി ബാങ്ക് ഉപയോഗിക്കുന്നവർ
  • പ്രവാസി ഇന്ത്യക്കാർ (എൻആർഐകൾ)

Leave a Reply

Your email address will not be published. Required fields are marked *