Bright Business Kerala

പുകവലിക്കാരെയും പാന്‍ മസാല ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കടുത്ത വിലക്കയറ്റം. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ സിഗരറ്റ് വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലുണ്ടായിരുന്ന ‘കോംപന്‍സേഷന്‍ സെസ്സ്’ ഒഴിവാക്കി പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും ഹെല്‍ത്ത് സെസ്സും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം സിഗരറ്റ് വിലയുടെ 75 ശതമാനമെങ്കിലും നികുതിയായി ഈടാക്കണമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത് 53 ശതമാനം മാത്രമാണ്. പുകയില ഉപയോഗം മൂലം രാജ്യത്തിനുണ്ടാകുന്ന ഭീമമായ ആരോഗ്യ ചെലവുകള്‍ കണക്കിലെടുത്താണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ‘സെന്‍ട്രല്‍ എക്‌സൈസ് ഭേദഗതി ബില്‍’ പ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുന്നത്. സിഗരറ്റ് നിര്‍മ്മാതാക്കളായ കമ്പനികള്‍ ഈ നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ അടുത്ത മാസം മുതല്‍ കടകളില്‍ സിഗരറ്റ് വില ഉയരും.

Leave a Reply

Your email address will not be published. Required fields are marked *