Bright Business Kerala

കൊച്ചി ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് കൊച്ചിയിൽ ജനപ്രിയ പദ്ധതികളുമായി മുന്നോട്ട്. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്ദിര കാന്റീനുകള്‍ തുടങ്ങാന്‍ കൊച്ചി കോര്‍പറേഷന്‍ തീരുമാനിച്ചു. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാന്‍റീന്‍ വഴി ലഭ്യമാക്കും. ഇന്ദിരാ കാന്‍റീന്‍ തുടങ്ങുന്നത് അടക്കം അന്‍പത് ദിന കര്‍മ പദ്ധതികള്‍ പുതിയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. നിലവില്‍ കോര്‍പറേഷനില്‍ സമൃദ്ധി എന്ന പേരില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുണ്ട്. ഇതിനോട് ചേര്‍ന്നുതന്നെയാകും ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *