Bright Business Kerala

ന്യൂഡൽഹി: യൂറോപ്യന്‍ യൂണിയൺ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യ. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കാറുകളുടെ ഇറക്കുമതി തീരുവ നിവിലെ 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയ്ക്കാനാണ് ധാരണ. പിന്നീട് ഘട്ടം ഘട്ടമായി 10% വരെ താഴ്ത്തും. 6 ലക്ഷം രൂപ (15,000 യൂറോ)യിൽ കൂടുതൽ വിലയുള്ള നിശ്ചിത എണ്ണം കാറുകൾക്ക് മാത്രമാണ് തുടക്കത്തിൽ കുറഞ്ഞ നികുതി നിരക്ക് ബാധകമാകുക. നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ യൂറോപ്യൻ കമ്പനികൾക്ക് നാല് ശതമാനത്തിൽ താഴെ മാത്രമാണ് പങ്കാളിത്തം. പുതിയ നയം വഴി വിഹിതത്തിൽ കാര്യമായ വർധനവുണ്ടാകും. പ്രാദേശിക നിർമാണത്തിനായി കൂടുതൽ നിക്ഷേപം കൊണ്ടുവരാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *