Bright Business Kerala

കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. സംസ്ഥാനത്ത് ഗ്രാമിന് 210 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. പവന്റെ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,345 രൂപയായാണ് വർധിച്ചത്. ഇറാനിൽ വീണ്ടും സംഘർഷസാഹചര്യം ഉടലെടുത്തതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണം. അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടുവുണ്ടായി. ഡോളർ ശക്തമായതാണ് ആഗോള വിപണിയിലെ വിലയിടിവിന്റെ കാരണം.

Leave a Reply

Your email address will not be published. Required fields are marked *