മുംബൈ: വിവിധ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ച് ഓപ്പണ്‍ എഐയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും. വിവിധ മേഖലകളിൽ നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെയുള്ള പുതിയ പദ്ധതികള്‍, ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവ സഹകരണത്തിന്റെ ഭാഗമായി നടപ്പാക്കും.
ഓപ്പണ്‍ എഐയുടെ കോഡെക്സ്, സോഫ്റ്റ്വേര്‍ എന്‍ജിനിയറിംഗ് കഴിവുകള്‍ ശക്തമാക്കാന്‍ ടിസിഎസിന് പ്രയോജനപ്പെടുത്താനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.