LATEST NEWS ബിഎംഡബ്ല്യുവിന് വില്പനനേട്ടം Byadmin@brightbusinesskerala PublishedApril 11, 2026 കൊച്ചി: നടപ്പ് സാന്പത്തികവർഷം ആദ്യപാദത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വില്പനനേട്ടം രേഖപ്പെടുത്തി ബിഎംഡബ്ല്യു ഗ്രൂപ്പ് ഓഫ് ഇന്ത്യ. 4,567 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധനയാണുണ്ടായത്. ആകെ വില്പനയില് 26 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ആഡംബര ഇവി വിഭാഗത്തില്‍ 70 ശതമാനത്തിലധികം വിപണിവിഹിതമാണ് ഇതോടെ ബിഎംഡബ്ല്യു സ്വന്തമാക്കിയത്. 1,216 ബൈക്കുകളും ഇക്കാലയളവിൽ കന്പനി വിറ്റഴിച്ചു. അടുത്ത മൂന്നു മാസത്തിനകം എട്ട് പുതിയ മോഡലുകള്‍ക്കൂടി വിപണിയിലെത്തുമെന്നും അധികൃതർ അറിയിച്ചു.