Bright Business Kerala

ന്യൂഡൽഹി: ഒരു സാധാരണ 9 to 5 ജോലി നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും? കഠിനമായ തൊഴിൽ സാഹചര്യങ്ങൾ പോലും വ്യക്തിജീവിതത്തിൽ വലിയ പാഠങ്ങൾ പഠിപ്പിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് ദിവ്യം ബത്ര എന്ന യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ താൻ ഒരു ബിപിഒ ) ജീവനക്കാരനായിരുന്നപ്പോൾ പഠിച്ച 5 പ്രധാന ജീവിതപാഠങ്ങളാണ് ദിവ്യം പങ്കുവെച്ചിരിക്കുന്നത്. “ഒരു ജോലിയും ഒരിക്കലും സമയനഷ്ടമല്ല” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ദിവ്യം ബത്ര പങ്കുവെക്കുന്ന 5 പ്രധാന ജീവിതപാഠങ്ങൾ ഇവയാണ്:

ഒരു ജോലിയും മോശമല്ല

എന്റെ ആദ്യ ജോലി ഒരു ബിപിഒയിൽ ആയിരുന്നു. ദിവസവും ഇരുന്നൂറോളം കോളുകൾ എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അപരിചിതരായ ആളുകളിൽ നിന്ന് ചീത്തവിളിയും ദേഷ്യവും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ അനുഭവം എന്നെ കഠിനാധ്വാനത്തിന്റെ മൂല്യവും, ക്ഷമയും, സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും പഠിപ്പിച്ചു.

ദിനചര്യകൾ പ്രതിസന്ധികളെ എളുപ്പമാക്കും

ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ പിന്നീട് നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറും. ദിവസവും രാവിലെ എഴുന്നേൽക്കുക, ദീർഘദൂരം യാത്ര ചെയ്ത് ജോലിക്ക് പോവുക, ക്ഷീണിതനായി തിരിച്ചെത്തിയിട്ടും കുടുംബത്തിനായി സമയം കണ്ടെത്തുക—ഇതെല്ലാം പതുക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതോടെ ആ പ്രതിസന്ധികൾ നേരിടാൻ കൂടുതൽ എളുപ്പമാകും.

സമയം ഏറ്റവും വിലപ്പെട്ട സമ്പത്താണ്

ദിവസത്തിൽ 8 മുതൽ 10 മണിക്കൂർ വരെ ജോലി ചെയ്യുമ്പോൾ മാത്രമാണ് ബാക്കി കാര്യങ്ങൾക്കായി നമ്മുടെ കൈയിൽ എത്ര കുറച്ചു സമയമേയുള്ളൂ എന്ന് മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ ബാക്കി ലഭിക്കുന്ന സമയം നമ്മുടെ ജീവിതത്തിന് മൂല്യം നൽകുന്ന ആളുകൾക്കൊപ്പം ചെലവഴിക്കാൻ നമ്മൾ പഠിക്കും.

* സാമ്പത്തിക സ്വാതന്ത്ര്യം ഉത്തരവാദിത്തം പഠിപ്പിക്കും*

നമ്മൾ സ്വന്തമായി പണം സമ്പാദിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് അത് എത്രത്തോളം വിവേകത്തോടെ കൈകാര്യം ചെയ്യണമെന്ന ബോധ്യം വരുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം നമ്മളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും.

കമ്മ്യൂണിക്കേഷൻ സ്കിൽസ് പ്രധാനം

പല സാഹചര്യങ്ങളിലും നമ്മുടെ ടെക്നിക്കൽ അറിവുകളേക്കാൾ കൂടുതൽ ഉപകരിക്കുക മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്താനുള്ള കഴിവാണ്. ഇത് ഓഫീസിനുള്ളിലായാലും പുറത്തായാലും ഒരുപോലെ പ്രധാനമാണ്.

യഥാർത്ഥ ജീവിതാനുഭവങ്ങളോട് ചേർത്തുവെക്കാവുന്ന ഒന്നായതുകൊണ്ട് തന്നെ നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. “ബിപിഒകളിൽ ദിവസവും 200-ലധികം കോളുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് തികച്ചും യാഥാർത്ഥ്യമാണ്, യുവാവ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്” എന്ന് പലരും കമന്റുകളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *