Bright Business Kerala

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി പ്രമുഖ നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (HMSI). 2028-ഓടെ രാജ്യത്ത് 3,800-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാർഷിക ഉത്പാദന ശേഷി 80 ലക്ഷം യൂണിറ്റായി ഉയർത്തുമെന്നുമാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹോണ്ട ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനിയാണ് കമ്പനിയുടെ ഭാവി പദ്ധതികൾ വ്യക്തമാക്കിയത്. ഇന്ത്യയെ ഹോണ്ടയുടെ ആഗോള ഉത്പാദന-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം രാജ്യാന്തര വിപണികളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വൻതോതിൽ വർധിപ്പിക്കാനും പുതിയ വിപുലീകരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു. വമ്പൻ വിപ്‌ളവത്തിനാണ് കമ്പനി ലക്ഷ

ഇതോടെ നിർമ്മാണമേഖലയിലും വമ്പൻവിപ്‌ളവത്തിനാണ് കമ്പനി ഒരുങ്ങുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമാണ മേഖലയിലും അനുബന്ധ വിഭാഗങ്ങളിലുമായി നാല് വർഷത്തിനുള്ളിൽ 3800 ലധികം പേർക്ക് പുതുതായി ജോലി ലഭിക്കും. നിലവിലെ ശേഷി വിപുലീകരിച്ച് 2028-ഓടെ പ്രതിവർഷം 80 ലക്ഷം വാഹനങ്ങൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ ഇലക്ട്രിക് (EV) മോഡലുകളും ഫ്‌ളെക്‌സ്-ഫ്യുവൽ (ഫ്‌ളെക്‌സിബിൾ ഫ്യുവൽ) വാഹനങ്ങളും ഹോണ്ട ഇന്ത്യൻ നിരത്തുകളിൽ എത്തിക്കും.

ആഭ്യന്തര വിപണിയിലെ ശക്തമായ സാന്നിധ്യത്തിനൊപ്പം ചെലവ് കുറഞ്ഞതും എന്നാൽ ഉയർന്ന നിലവാരമുള്ളതുമായ ഇന്ത്യൻ നിർമാണ മേഖലയുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഹോണ്ടയുടെ തീരുമാനം. പുതിയ നിക്ഷേപത്തോടെ രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ മത്സരം കൂടുതൽ കൊഴുക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *