Bright Business Kerala


കൊച്ചി: കേരളത്തിൻ്റെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്നവരാണ്‌ സംരംഭകരെന്നും ഓരോ പുതിയസംരംഭങ്ങളെയും തുറന്ന മനസോ‌ടെയാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും അവ‌‍‌രു‌ടെ എല്ലാവിധ പുരോഗതിക്കുമായി വ്യവസായ, വാണിജ്യ രംഗത്ത്‌ മാറ്റങ്ങളു‌ടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഭക്ഷ്യ, സിവിൽ സപ്ളൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. ‘ബ്രൈറ്റ് ബിസിനസ്സ് കേരള എക്സലൻസ് അവാർഡ്സ് 2026’ ആദരച‌ടങ്ങ്‌ ഉദ്‌ഘാ‌ടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ്സ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതുപുത്തൻ ആശയങ്ങളിലൂടെയും നേതൃപാടവത്തിലൂടെയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്ത പ്രതിഭകൾക്ക്‌ ആദരമായാണ്‌ ബ്രൈറ്റ് ബിസിനസ്സ് കേരള എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചത്‌. സംരംഭകത്വത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന പ്രമുഖ സംരംഭങ്ങൾക്കും വ്യക്തികൾക്കുമാണ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചത്‌. വിഷനറി ബിസിനസ് ലീഡർഷിപ്പ് അവാർഡിന്‌ നിതിഷ് സെന്തിൽകുമാർ (മാനേജിംഗ് ഡയറക്ടർ, AnNi’s Kitchen), എക്സലൻസ് ഇൻ ഹോസ്പിറ്റാലിറ്റി എഡ്യൂക്കേഷൻ അവാർഡിന്‌ ആർ. ഭൂമിനാഥൻ (ഫൗണ്ടർ-ചെയർമാൻ, Chennai’s Amirta), ബെസ്റ്റ് ട്രേഡിംഗ് അക്കാദമി അവാർഡിന്‌ അരുൺ മുരളി (സി.ഇ.ഒ, Trademax Academy), എഐ ടെക്നോളജി ലീഡർഷിപ്പ് അവാർഡിന്‌ ഷിബു കെ.ടി (ഫൗണ്ടർ, IraStrive Technologies), സെലിബ്രിറ്റി ബിസിനസ് ഐക്കൺ അവാർഡിന്‌ ആര്യ (ഫൗണ്ടർ, Kanchivaram), ദി ഐക്കൺസ് അവാർഡിന്‌ എൻ.എസ്. ഷിയാസ് (മാനേജിംഗ് ഡയറക്ടർ, Veekey Group), എക്സലൻസ് ഇൻ റിന്യൂവബിൾ എനർജി അവാർഡിന്‌ വിപിൻ വിജയൻ (മാനേജിംഗ് ഡയറക്ടർ, Multimix Energy Pvt. Ltd), എക്സലൻസ് ഇൻ സസ്റ്റൈനബിൾ എൻവയോൺമെന്റൽ സൊല്യൂഷൻസ് അവാർഡിന്‌ സജിത് വർമ്മ (മാനേജിംഗ് ഡയറക്ടർ, Royal Associates), ദി ബെസ്റ്റ് എഡ്‌ടെക് അവാർഡിന്‌ റനീഷ്‌ റഹ്മാൻ (ഫൗണ്ടർ, Edutree), വിമൻ എംപവർമെന്റ് എക്സലൻസ് അവാർഡിന്‌ അഞ്ജന ഷാജി (ഫൗണ്ടർ, One Hand Embroidery), എക്സലൻസ് ഇൻ ഫിനാൻഷ്യൽ സർവീസസ് അവാർഡിന്‌ അശ്വിൻ അജിത് (ഫൗണ്ടർ, Danada Funds) എന്നിവരാണ്‌ അർഹരായത്‌. മാതൃകാപരമായ സംഭാവനകൾ നൽകിയ സംരംഭകരെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ് പുരസ്‌കാരങ്ങൾ നൽകിയത്‌. നൂറോളം സംരംഭകരും ച‌ടങ്ങിൽ പങ്കെ‌ടുത്തു.

കലൂർ ഐ.എം.എ ഹാളിൽ സംഘ‌ടിപ്പിച്ച പരിപാ‌ടിയിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി, ചലച്ചിത്ര താരങ്ങളായ ടോണി, സിനോജ് വർഗീസ് തുടങ്ങിയവർ ച‌ടങ്ങിൽ വിശിഷ്ടാതിഥികളായി. ബ്രൈറ്റ്‌ ബിസിനസ്‌ കേരള ചീഫ്‌ എഡിറ്റർ കെ.വി. ഷാജി സ്വാഗതവും സി.ഇ.ഒ അക്ഷയ്‌ ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *