x
Close
LATEST NEWS

25 കുടുംബങ്ങൾ കൂടി എം.എ യൂസഫലി വീടൊരുക്കും

25 കുടുംബങ്ങൾ കൂടി എം.എ യൂസഫലി വീടൊരുക്കും
  • PublishedSeptember 12, 2026

കൊച്ചി : സമൂഹത്തിലെ നിർദ്ധനരായ 25 കുടുംബങ്ങൾക്ക് തണലൊരുക്കി എം.എ യൂസഫലി. 24 കണക്ടുമായി സഹകരിച്ച് സമൂഹത്തിലെ ഏറ്റവും നിർദ്ധനരായ കുടുംബങ്ങൾക്ക് 25 വീടുകൾ കൂടി നിർമ്മിച്ച് നൽകാൻ രണ്ട് കോടി രൂപ എം.എ യൂസഫലി കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു​​ഗ്രൂപ്പ് പ്രതിനിധികളായ ലുലു മാനേജർ വി.ആർ.പീതാംബരൻ, മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് തുക ആർ. ശ്രീകണ്ഠൻ നായർക്ക് കൈമാറി. നിർമ്മാണം തീർത്ത 10 വീടുകളുടെ താക്കോൽദാന വേളയിലാണ് 25 വീടുകൾ കൂടി നിർമ്മിച്ച് നൽകുമെന്ന് എം.എ യൂസഫലി പ്രഖ്യാപിച്ചത്.

പാവപ്പെട്ടവരേയും അശരണരേയും നിലാരംബരേയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വേദിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 15 വീടുകൾ ലുലു കൈമാറി. 25 വീടുകൾ കൂടി കൈമാറുന്നതോടെ ലുലു ​ഗ്രൂപ്പ് 40 കുടുംബം​ഗങ്ങൾക്ക് വീടൊരുക്കും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *