x
Close
LATEST NEWS

സമുദ്ര രുചികളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ്

സമുദ്ര രുചികളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ്
  • PublishedOctober 5, 2026

കൊച്ചി: സമുദ്രവിഭവങ്ങൾ ആസ്വദിക്കാൻ പുത്തൻ രുചിക്കൂട്ടുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ തനത് കടൽ രുചികൾക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോർത്തിണക്കിയാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് ജോയിന്റ് ഡയറക്ടർ വിജിരാജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ച് തയ്യാറാക്കിയ വിവിധയിനം കടൽ മത്സ്യങ്ങൾ അടങ്ങിയ കൗണ്ടർ സന്ദർശിച്ച വിജിരാജ് ഷെഫ് മീശക്കാരൻ ദിലീപേട്ടൻ തയ്യാറാക്കിയ ലൈവ് പാചകത്തിൽ നിന്നും വിഭവങ്ങൾ രുചിച്ചു.കേരളത്തിലെ ആഴക്കടലിലെ നൂറിൽപരം മത്സ്യങ്ങളും ഈ മത്സ്യങ്ങൾക്കൊണ്ടുണ്ടാക്കുന്ന തനത് തീരദേശ വിഭവങ്ങളും മേളയിൽ ആസ്വദിക്കാം. വിദഗ്ധരായ ഷെഫുകൾ തയ്യാറാക്കുന്ന പരമ്പരാഗത കടൽ രുചികൾക്കൊപ്പം ലോകോത്തര സീഫുഡ് വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് മേളയിലൂടെ ലുലു ഒരുക്കുന്നത്. ഒക്ടോബർ 11 വരെയാണ് സീഫുഡ് ഫെസ്റ്റ് നടക്കുക. ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത്, ഫ്രഷ് ഫുഡ് മാനേജർ ഷബീഷ് തുടങ്ങിയവർ പങ്കെടുത്തു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *