Cotton Fab; കോട്ടൺ ഫാബ് ഫാഷൻ ഡെസ്റ്റിനേഷൻ

Cotton Fab; പ്രമുഖ ടെക്സ്റ്റൈൽ റീട്ടെയിൽ സ്റ്റോറായ കോട്ടൺ ഫാബ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഷോറും തുറന്നു. മുൻ നിര ലോകോത്തര ബ്രാൻഡുകളും ഫാഷൻ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം പി ടി ഉഷ റോഡിൽ പ്രമുഖ ഫിലിം ഫാഷൻ ഡിസൈനർ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിലിം ഫാഷൻ ഡിസൈനർ അരുൺ മനോഹർ, കോട്ടൺ ഫാബ് എം ഡി കെ കെ നൗഷാദ്, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് സെയ്ദ്, ഫ്‌ളോർ മാനേജർ ഫ്രാൻസിസി ടി എസ് കോട്ടൺ ഫാബ് ഡയറക്ടർമാരായ സുനിത നൗഷാദ്, ഫൈസൽ, നൗഫൽ, വ്യാപാരി വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ട്രെൻഡി വസ്ത്രങ്ങൾ കൂടുതലായി ആവശ്യമുള്ളവർ എന്ന നിലയിൽ തങ്ങളുടെ ആദ്യ പരിഗണന കേന്ദ്രം പതിറ്റാണ്ടുകളായി കോട്ടൺ ഫാബ് ആണെന്ന് സമീറ സനീഷും അരുൺ മനോഹറും അഭിപ്രായപ്പെട്ടു. കോട്ടൺ ഫാബിന്റെ അതിഥികളായല്ല ആതിഥേയരായാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു. 5500 സ്‌ക്വയർ വിസ്തീർണമുള്ള ഷോറൂമിൽ കിഡ്സ് വെയർ, മെൻസ് വെയർ, ലേഡീസ് വെയർ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് തത്സമയം തന്നെ ആവശ്യമെങ്കിൽ ആൾട്ടറേഷൻ ചെയ്ത് നൽകുന്നതിനും സൗകര്യമുണ്ട്. ഏറ്റവും പുതിയതും ട്രെൻഡിയുമായ ഡിസൈനുകൾക്കായുളള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എറണാകുളത്ത് രണ്ടാമത്തെ ഷോറൂമിൽ മികച്ച ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സമകാലിക ഇന്റിരിയറോടുകൂടിയ ഷോറൂമിൽ പ്രമുഖ ബ്രാൻഡുകളുടെ ഡിസൈനുകളും ശേഖരങ്ങളും കേരളത്തിലെ ഉപഭോക്താക്കളുടെ വ്യക്തിത്വവും ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്നതിന് ക്യുറേറ്റ് ചെയ്തിട്ടുണ്ട്. മിതമായ നിരക്കിൽ വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്.