Signature Nutrition centre; ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കാൻ വെൽനസ് സംരംഭവുമായി ഡോ അനു

Signature Nutrition centre; ആയുസ്സിനും ആരോഗ്യത്തിനും പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ നമ്മുടെ ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ അക്കാര്യത്തിൽ എത്രത്തോളം ശ്രദ്ധചെലുത്തുന്നു എന്നത് പരിശോധിക്കേണ്ട കാര്യമാണ്. നല്ല ആരോഗ്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി സമയം കണ്ടെത്തുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ കാര്യങ്ങളുടെ പോക്ക് മോശം അവസ്ഥയിലേക്ക് ആയിരിക്കും പോകുക എന്നതിൽ സംശയം വേണ്ട. തിരക്കിനിടയിൽ നമ്മുക്ക് വേണ്ടിയും സമയം കണ്ടെത്തണം. നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ഫോളോ അപ് ചെയ്ത് ഗൈഡ് ചെയ്യാൻ ഒരാൾ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. അത്തരത്തിൽ നമ്മുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ നമ്മളെ ഓരോരുത്തരെയും സഹായിക്കുന്ന ഒരു സംരംഭത്തെ പരിചയപ്പെട്ടാലൊ? അനു എന്ന വെൽനസ് കൺസൾട്ടൻ്റിനെയാണ് ബിസിനസ് കേരളയിലൂടെ പരിചയപ്പെടുത്തുന്നത്. എറണാകുളം കുസാറ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയാണ് അനു വെൽനസ് മേഖലയിലേക്ക് തിരിഞ്ഞത്. ജോലി ചെയ്യുന്ന സമയത്ത് അമിത ഭാരവും സ്ട്രെസ്സും ജോലിത്തിരക്കും ഒക്കെ കാരണം അനുവിൻ്റെ ആരോഗ്യം ആകെമൊത്തം അവതാളത്തിലായിരുന്നു. ജോലിക്ക് പുറമേ പിഎച്ച്ഡി കൂടെ അനു ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് തന്നെ അനുവിൻ്റെ അമ്മക്ക് ഡയബറ്റീസ് കൂടി അവിടെ അടുത്തുള്ള ഹെൽത്ത് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്തു. കുറച്ച് നാൾ അവിടുന്ന് ലഭിച്ച ആഹാരത്തിലെ ക്രമീകരണ നിർദ്ദേശവും വ്യായാമവും ഒക്കെ ആയപ്പോൾ അമ്മയുടെ ആരോഗ്യത്തിൽ നല്ല മാറ്റം ഉണ്ടായി. ഇക്കാര്യം ശ്രദ്ധിച്ച അനുവും ഈ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്ത് ആഹാര ക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ ചെലുത്തി. കുറച്ച് നാൾ മുന്നോട്ട് പോയപ്പോൾ തന്നെ കാര്യമായ മാറ്റം അനുവിൻ്റെ ആരോഗ്യത്തിലും മനസ്സിനും ഒക്കെ ഉണ്ടായി. അമിത ഭാരം, ഡിപ്രഷൻ, ദേഷ്യം ഇവയിലൊക്കെ വലിയമാറ്റം തന്നെ ഉണ്ടായി. ഇക്കാര്യങ്ങൾ വീട്ടുകാരും മനസ്സിലാക്കിയതോടെ മറ്റുള്ളവരും ഇത് പിന്തുടർന്നു. അവരിലും ഈ മാറ്റങ്ങൾ ഒക്കെ പ്രകടമായിരുന്നു.

അസിസ്റ്റൻ്റ് പ്രൊഫസർ ജോലി ഉപേക്ഷിച്ച് ആരോഗ്യ മേഖലയിലേക്ക്
തിരക്ക് പിടിച്ച ജോലിക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാതെ മുന്നോട്ട് പോയപ്പോൾ ദാമ്പത്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സന്തോഷമില്ലാത്ത ദിവസങ്ങളായിരുന്നു അന്നൊക്കെ. ഭർത്താവ് ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ എത്തിയാലും സന്തോഷമായൊരു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല. അതിനിടക്ക് പിഎച്ച്ഡി കംപ്ലിറ്റ് ചെയ്യാനുള്ള ടെൻഷനും. അങ്ങനെയാണ് അമ്മക്കൊപ്പം എറണാകുളത്തെ ഫുഡ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുന്നത്. ആഹാര ക്രമത്തിലും വ്യായമത്തിലും കൃത്യമായി ഫോളോ ചെയ്തപ്പോൾ വലിയ മാറ്റമാണ് ഉണ്ടായത്. അങ്ങനെ അനുവിൻ്റെ ഭർത്താവ് സജുവും ഈ ഒരു കാര്യം ഫോളോ ചെയ്തു. വലിയ മാറ്റമാണ് സജുവിനും ഉണ്ടായത്. പല ദുശീലങ്ങളോടും അസുഖങ്ങളോടും വിട പറഞ്ഞു.
സിഗ്നേച്ചർ നുട്രീഷ്യസ് സെൻ്റർ എന്ന സംരംഭം
തങ്ങൾക്ക് ഉണ്ടായ മാറ്റം സുഹൃത്തുക്കൾക്കിടയിലും ബന്ധുക്കൾക്കിടയിലും പരിചയപ്പെടുത്തിയപ്പോൾ അവരും അനുവിൻ്റെയും സജുവിൻ്റെയും ആഹാര രീതിയും വ്യായാമ രീതിയും പിന്തുടർന്നു. അവരിലും ഈ പറഞ്ഞ ആരോഗ്യകരമായ മാറ്റം വന്നു. അങ്ങനെയാണ് ഈ ഒരു മാറ്റം എന്തുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിച്ചൂകൂടാ എന്ന ചിന്ത വന്നത്. പിന്നെ ഒട്ടും വൈകിപ്പിച്ചില്ല, സിഗ്നേച്ചർ നുട്രീഷ്യൻ സെൻ്റർ എന്ന പേരിൽ എറണാകുളം ആലുവ കമ്പനിയിൽപ്പടിയിൽ ഒരു സെന്റർ തുടങ്ങി. ആദ്യം പരിചയക്കാരായിരുന്നു അവിടേക്ക് എത്തിയത്. എന്നാൽ അവരുടെ മാറ്റം കണ്ട് കൂടുതൽ പേർ സിഗ്നേച്ചറിലേക്ക് എത്തുകയായിരുന്നു. സിഗ്നേച്ചറരിൽ എത്തുന്നവർക്ക് കൃത്യമായ വ്യായാമവും ആഹാര ക്രമീകരിക്കേണ്ട രീതികളും പറഞ്ഞു കൊടുക്കും. ഇതിനോടൊപ്പം സൂംബ ഡാൻസും ഉണ്ട്. ഇതെല്ലാം ഒരുപോലെ പിന്തുടരുമ്പോഴാണ് ഈ മാറ്റങ്ങൾ ഉണ്ടാകുന്നത്. കൂടാതെ ആൻ്റി ഏജിംഗ് പ്രൊസസ് കൂടി നടക്കുന്നുണ്ട്. സിഗ്നേച്ചറിൻ്റെ സേവനം ഫോളോ ചെയ്തവരിൽ ഈ മാറ്റം വ്യക്തമായി കാണാനും സാധിക്കും.
ആരൊക്കെയാണ് സിഗ്നേച്ചറിൻ്റെ ഉപഭോക്താക്കൾ?

പ്രായഭേദമന്യേ ആർക്കും ഈ കമ്മ്യൂണിറ്റിയിൽ പങ്കുചേരാം. കിഡ്സ് നുട്രീഷൻ വഴി കുട്ടികൾക്കും ഒരു ഭക്ഷണക്രമം പിന്തുടരാം. ആരോഗ്യം ശ്രദ്ധിക്കാനും ഒരു നല്ല നാളെകൾ സൃഷ്ടിക്കാനും സാധിക്കും. പ്രായമുള്ള അമ്മമാരും അച്ഛന്മാരും സിഗ്നേച്ചറിൻ്റെ ഉപഭോക്താക്കളാണ്. അവരെല്ലൊം വളരെ ആവേശത്തോടെയാണ് സെന്ററിലെത്തി വ്യായമത്തിലും മറ്റും പങ്കുചേരുന്നത്. സൂംബ ഡാൻസും ചെറിയ ചെറിയ വ്യായമങ്ങളുമാണ് ചെയ്ത് വരിക. ആദ്യം സിഗ്നേച്ചറിലേക്ക് എത്തുന്ന വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാകും അവരുടെ ഭക്ഷണ ക്രമവും വ്യായാമ രീതിയും ക്രമീകരിക്കുക.
നല്ല നാളേക്കായി നല്ല ആരോഗ്യം
ഇന്നത്തെ യുവ തലമുറ തിരക്കിനിടയിൽ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കാറേയില്ല. അവരിൽ ഒരു മാറ്റം കൊണ്ട് വരണമെന്നാണ് അനു എന്ന വെൽനസ് കൺസൽട്ടൻ്റ് ആഗ്രഹിക്കുന്നത്. യുവജനങ്ങൾ രാജ്യത്തിൻ്റെ ഭാവിയാണെന്നും അവരുടെ ആരോഗ്യം രാഷ്ട്രത്തിന്റെ ശക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വത്തിൻ്റെ ഏറ്റവും വലിയ സമ്പത്ത് അവരുടെ ഊർജവും ആരോഗ്യവുമാണ്. എല്ലാ വിദ്യാർത്ഥികളോടും യുവജനങ്ങളോടും ഒരു മണിക്കൂർ ആരോഗ്യത്തിനായി മാറ്റി വെക്കാൻ അദ്ദേഹം തന്നെ പറയുന്നുണ്ട്. അത്തരത്തിൽ ഭക്ഷണ ക്രമത്തിലും വ്യായാമത്തിലും മാറ്റം കൊണ്ട് വന്ന് മികച്ച ആരോഗ്യമുള്ള യുവതലമുറയെ പടുത്തുയർത്താനുള്ള തയ്യാറെടുപ്പിലാണ് അനു. സിഗ്നേച്ചറിലെ സേവനം ഓഫ്ലൈനായും ഓൺലൈനും ലഭ്യമാണ്.
സിഗ്നേച്ചറിൽ ബിസിനസ് അവസരവും
18 വയസ് കഴിഞ്ഞ ഏതൊരാൾക്കും സിഗ്നേച്ചറിൻ്റെ ഭാഗമാൻ സാധിക്കും. വിദ്യാഭ്യാസം ഒരു തടസ്സമേ അല്ല. സിഗ്നേച്ചറിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 8129600107 എന്ന നമ്പരിൽ ബന്ധപ്പെടാം.