Bright Business Kerala

LATEST NEWS

Mock drill; രാജ്യമെങ്ങും മോക് ഡ്രിൽ! അപകട സൈറൺ മുതൽ പ്രതിരോധ പരിശീലനം വരെ

Mock drill; രാജ്യമെങ്ങും മോക് ഡ്രിൽ! അപകട സൈറൺ മുതൽ പ്രതിരോധ പരിശീലനം വരെ
  • PublishedMay 6, 2025

Mock Drill; നാളെ രാജ്യവ്യാപകമായി അപകട സൈറൺ മുഴങ്ങും. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മെയ് ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

കേന്ദ്രം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഇവയൊക്കെ

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതിയും അതിൻ്റെ പരിശീലനവും നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *