Bright Business Kerala

BUSINESS NEWS LATEST NEWS

LULU; ഓഫറുകളുടെ പെരുമഴക്കാലവുമായി ലുലു; 50% കിഴിവ് വിൽപ്പന ജൂലൈ മൂന്ന് മുതൽ

LULU; ഓഫറുകളുടെ പെരുമഴക്കാലവുമായി ലുലു; 50% കിഴിവ് വിൽപ്പന ജൂലൈ മൂന്ന് മുതൽ
  • PublishedJuly 1, 2025

LULU; ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം കിഴിവിൽ ഷോപ്പിങ് ഉത്സവത്തിന് ജൂലൈ മൂന്ന് മുതൽ തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ നീണ്ട് നിൽക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺസെയിലും ആരംഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട് , ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റിലൂടെയും ഷോപ്പിങ് നടത്താൻ സാധിക്കും. ലുലു ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ജൂലൈ 2 മുതൽ ഓഫർ ഉപയോ​ഗപ്പെടുത്താൻ അവസരമൊരുക്കിയിട്ടുണ്ട്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *