Bright Business Kerala

BUSINESS NEWS LATEST NEWS

ഇ​​റാ​​ൻ സംഘർഷം; പ്രതിസന്ധിയിലായി ബ​​സുമ​​തി അരി ക​​യ​​റ്റു​​മ​​തി​​

ഇ​​റാ​​ൻ സംഘർഷം; പ്രതിസന്ധിയിലായി ബ​​സുമ​​തി അരി ക​​യ​​റ്റു​​മ​​തി​​
  • PublishedJanuary 14, 2026

ന്യൂഡൽഹി ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയെ ബാ​​ധി​​ച്ചു തു​​ട​​ങ്ങി​​യ​​താ​​യി വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന.
ഇ​​തേ​​ടെ ഇ​​ന്ത്യ​​യി​​ൽ അ​​രി വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നു പ​​ണം ല​​ഭി​​ക്കാ​​നു​​ള്ള കാ​​ല​​താ​​മ​​സ​​വും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ക​​യാ​​ണെന്ന് സം​​ഘ​​ട​​ന വ്യ​​ക്ത​​മാ​​ക്കി. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്ത്യൻ കയറ്റുമതിക്കാരെ വെട്ടിലാക്കിയിരിക്കുന്നത്. ഇറാൻ ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി കയറ്റുമതി ലക്ഷ്യസ്ഥാനമാണ്. 2025-26സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മാത്രം ഇന്ത്യ ഇറാനിലേക്ക് 5.99ലക്ഷം ടൺ ബസുമതി കയറ്റിയയച്ചിരുന്നു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *