Bright Business Kerala

LATEST NEWS

INMECC ‘മൈ ജോബ് മൈ ബിസിനസ്’ ഏകദിന സെമിനാർ ജൂൺ 13ന്

INMECC ‘മൈ ജോബ് മൈ ബിസിനസ്’ ഏകദിന സെമിനാർ ജൂൺ 13ന്
  • PublishedJune 11, 2026

കൊച്ചി: പുതിയ സംരംഭകരെയും നിലവിലുള്ള ബിസിനസ്സ് ഉടമകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (INMECC) സംഘടിപ്പിക്കുന്ന, ‘മൈ ജോബ് മൈ ബിസിനസ്’ ഏകദിന സെമിനാർ ജൂൺ 13 ശനിയാഴ്ച.
കളമശ്ശേരി പത്തടിപ്പാലത്തുള്ള പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സെമിനാറിൽ കേരളത്തിലെ ചെറുകിട ബിസിനസ്സ് സാധ്യതകൾ, ഒരു പുതിയ സംരംഭം എങ്ങനെ തുടങ്ങാം, ആവശ്യമായ സർക്കാർ അനുമതികളും ലൈസൻസുകളും, സബ്‌സിഡികൾ, ബാങ്ക് വായ്പകൾ, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും. കൂടാതെ, പ്രമുഖ സംരംഭകർ തങ്ങളുടെ വിജയഗാഥകൾ പങ്കെടുക്കും.
തൊഴിലന്വേഷകർ, സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ, പ്രവാസികൾ, വീട്ടമ്മമാർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9645373417 എന്ന നമ്പറിലോ, info@inmecc.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. ഓൺലൈൻ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്: 

https://forms.gle/JUrSgdor3eg2q5ou9

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *