Bright Business Kerala

Lifestyle

ക്യാൻസറിനെ തുരത്താൻ കാർ-ടി-സെൽ തെറപ്പി

ക്യാൻസറിനെ തുരത്താൻ കാർ-ടി-സെൽ തെറപ്പി
  • PublishedApril 4, 2025

ക്യാൻസറിനെതിരെയുള്ള ആധുനിക ചികിത്സയായ കാർ-ടി സെൽ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി ആൻ്റ് ക്ലിനിക്കൽ ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ ആറ്, ഞായറാഴ്ച ‘ക്യുറാ ഇമ്മ്യൂണിസ് ‘ കാർ-ടി സെൽ തെറാപ്പി നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കും. എറണാകുളം ക്രൗൺ പ്ലാസയിൽ നടക്കുന്ന കോൺക്ലേവ് ഉച്ചയ്ക്ക് 12ന് വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യാ എസ് അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എം ഡി ഡോ. പി വി ലൂയിസ് അധ്യക്ഷത വഹിക്കും. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആരംഭിക്കുന്ന പുതിയ ബോൺമാരോ ട്രാൻസ്പ്ലാൻ്റ് ആൻ്റ് കാർ-ടി സെൽ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനവും കോൺക്ലേവിൽ നടക്കും. യുഎസ്എ യിലെ പ്രമുഖ ക്യാൻസർ രോഗവിദഗ്ധനും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. സത്വ എസ് നീലാപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. നവീൻ കാറ്റ്‌റി, പ്രൊഫ. രാഹുൽ പർവാർ, ഡോ. പി വി തോമസ്, ഡോ. ബോബൻ തോമസ്, ഡോ. ബി ഹിത, ഡോ. തോമസ് കുഞ്ചെറിയ തുടങ്ങിയവർ സംസാരിക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി വി ലൂയിസ്, ഓർഗനൈസിംഗ് ചെയർമാൻ ഡോ. വരുൺ രാജൻ, സെക്രട്ടറി ഡോ. തോമസ് കുഞ്ചെറിയ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്യാൻസറിനെതിരെയുള്ള ചികിൽസയിൽ പ്രതികരണം ഉണ്ടാകാത്തവർക്കും കാൻസർ തിരിച്ചു വരുന്ന വ്യക്തികൾക്കും ഏറ്റവും ഫലപ്രദമായ ചികിൽസയാണ് കാർ-ടി സെൽ തെറാപ്പി. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നി രക്താർബുദങ്ങൾക്കാണ് ഇപ്പോൾ ഈ ചികിൽസ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളത്. അടുത്ത ആറോ ഏഴോ വർഷത്തിനുള്ളിൽ എല്ലാ തരത്തിലുമുള്ള കാൻസറിനും കാർ-ടി സെൽ തെറാപ്പി ഫലപ്രദമാകുന്ന വിധത്തിലുളള കണ്ടെത്തലുകൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. 45 ദിവസം കൊണ്ട് കാർ-ടി സെൽ തെറാപ്പി ഉപയോഗിച്ചുള്ള ചികിൽസ പൂർത്തിയാകും. തുടർച്ചയായയുള്ള ആശുപത്രി വാസം പത്തുദിവസത്തിൽ താഴെ മതിയാകും. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന കോൺക്ലേവ് ഇൻഡ്യ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻ്റ് പീഡിയാട്രിക് ഓങ്കോളജി, അസോസിയേഷൻ ഓഫ് മെഡിക്കൽ പീഡിയാട്രിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് കേരള, കൊച്ചിൻ ഹെമറ്റോളജി ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 200 ലധികം ഫാക്കൽറ്റികളും 300 ലധികം പ്രതിനിധികളും പങ്കെടുക്കും. ആറിന് രാവിലെ ഒമ്പത് മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും പാനൽ ചർച്ചകളുമായി ആരംഭിക്കുന്ന കോൺക്ലേവിൽ കാൻസർ രോഗവിദഗ്ധരായ ഡോ. പി എം ജയചന്ദ്രൻ, ഡോ.ഹസ്മുഖ് ജെയിൻ, ഡോ. ചന്ദ്രൻ കെ നായർ, ഡോ. ശരത് ദാമോദർ, ഡോ. കെ വിജയ് പാട്ടീൽ, ഡോ. പ്രസാദ് നാരായണൻ, ഡോ. നീരജ് സിദ്ധാർഥൻ, ഡോ. ഉദയ് കുൽക്കരണി, ഡോ. ലിംഗരാജ് നായക്, ഡോ. എൻ വി രാമസ്വാമി, ഡോ. സുനു ലാസർ സിറിയക് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പാനൽ ചർച്ചയോടെ കോൺക്ലേവ് അവസാനിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *