Lulu Group; സ്വപ്ന കുതിപ്പിൽ ലുലു! ഒറ്റയടിക്ക് 600 കോടി നേട്ടം, നന്ദി പറഞ്ഞ് യൂസഫലി

Lulu Group; 2025ലെ ആദ്യ പാദത്തിൽ മികച്ച ലാഭവുമായി ലുലു റീട്ടെയ്ൽ. ആദ്യ സാമ്പത്തിക പാദത്തിൽ 16 ശതമാനം വർധനവോടെ 69.7 മില്യൻ ഡോളറിന്റെ ലാഭം ലുലു നേടി. 7.3 ശതമാനം വർധനവോടെ 2.1 ബില്യൻ ഡോളർ വരുമാനമാണ് ഈ കാലയളവിൽ ലുലു സ്വന്തമാക്കിയത്. ഏകദേശം 600 കോടിയോളം ഇന്ത്യൻ രൂപയാണ്. 2.1 ബില്യൺ ഡോളറാണ് വരുമാനം. 26 ശതമാനമാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിൽപ്പനയുടെ വളർച്ച. 93.4 മില്യൺ ഡോളറിന്റെ വിൽപ്പന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നെന്നാണ് വ്യക്തമാകുന്നത്. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് നേട്ടമെന്നും റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ജി സി സിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.
യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ച ലുലു നേടി. ഫ്രഷ് ഫുഡ് സെഗ്മെന്റിൽ 15 ശതമാനത്തിലേറെയാണ് വളർച്ച. സൗദി അറേബ്യയിലും ഏറ്റവും മികച്ച നേട്ടമാണ് ലുലുവിന് ലഭിച്ചത്. 10 ശതമാനത്തിലേറെ വരുമാന വർധനവാണ് സൗദി അറേബ്യയിൽ ലുലുവിന് ഉള്ളത്.