digital payment in post office; പോസ്റ്റ് ഓഫീസുകളും ഡിജിറ്റലാകുന്നു; ഇനി നടത്താം ‘ക്യാഷ്ലെസ്’ പണമിടപാടുകൾ

digital payment in post office; ഇനി പോസ്റ്റ് ഓഫീസിലും ക്യാഷ്ലെസ് പണമിടപാടുകൾ നടത്താം. ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റൽ വകുപ്പിന്റെ നീക്കം. ഓഗസ്റ്റ് മുതൽ പോസ്റ്റ് ഓഫിസുകളിലെ പേയ്മെന്റ് കൗണ്ടറിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ‘ക്യാഷ്ലെസ്’ പണമിടപാടുകൾ നടത്താം. പരീക്ഷണാർഥം കർണാടകയിലെ മൈസൂരു, ബാഗൽകോട്ട് ഹെഡ് ഓഫിസിന് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിൽ നടപ്പാക്കി വിജയിച്ചതോടെ പദ്ധതി വ്യാപിപ്പിക്കുന്നത്. പോസ്റ്റ് ഓഫിസുകളുടെ ബാങ്ക് അക്കൗണ്ടുകൾ യുപിഐ (യുണീക് പേയ്മെന്റ് ഇന്റർഫെയ്സ്) സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കാലതാമസമെടുത്തതാണ് ഡിജിറ്റൽ പേയ്മെന്റ് സൗകര്യം വൈകാൻ കാരണമെന്നു കേന്ദ്രം അറിയിച്ചു. രണ്ടുവർഷം മുൻപ് ചുരുക്കം ചില പോസ്റ്റ് ഓഫീസുകളിൽ ഇത് നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാറുകൾ കാരണമാണ് വൈകിയത്.