Taiwan-based Ship; കേരളാ തീരത്ത് തീപിടിച്ച തായ് വാനീസ് കമ്പനിയുടെ കപ്പലിന് 15 വർഷത്തെ പഴക്കം

Taiwan-based Ship; കേരളാ തീരത്ത് വീണ്ടും തീപിടിച്ച തായ് വാനീസ് കമ്പനിയുടെ കപ്പലിന് 15 വർഷത്തെ പഴക്കം ഉണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാൻഹായി 503 എന്ന ചരക്കുകപ്പലിലാണ് തീപിടുത്തമുണ്ടായത്. കണ്ടെയ്നർ ഷിപ്പിങ് രംഗത്തെ വലിയ കമ്പനികളിൽ ഒന്നായ വാൻ ഹായ് ലൈൻസ് ലിമിറ്റഡാണ് കപ്പൽ നിർമാതാക്കൾ. ബേപ്പുർ തീരത്ത് നിന്ന് 131 കിലോമീറ്റർ അകലെയുള്ള ചരക്കുകപ്പലിനാണ് തീപിടുത്തമുണ്ടായത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന 20 കണ്ടെയ്നർ കപ്പലുകൾ കടലിൽ വീണതായാണ് റിപ്പോർട്ടുകൾ. 650 കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. 2005-ൽ നിർമ്മിച്ച ചരക്കുകപ്പലാണ് വാൻ ഹായ് 503. മൊത്തം ഭാരം 42,532 ടൺ ആണ്. സിംഗപ്പൂരിൽ നിർമിച്ച് രജിസ്റ്റർ ചെയ്ത കപ്പൽ സിംഗപ്പൂരിൻ്റെ പതാകയാണ് വഹിക്കുന്നത്. കപ്പലിൻ്റെ മൊത്തത്തിലുള്ള നീളം 268.8 മീറ്ററായിരുന്നു. വീതി 32.3 മീറ്ററും.
കാർഗോ കപ്പലുകളുടെ അപകടത്തിൻ്റെ കാരണം എന്താണ്?
ഈ കപ്പൽ അപകടം ഉണ്ടായതിൻ്റെ കാരണങ്ങൾ വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാൽ 15 വർഷത്തോളം പഴക്കമുള്ള കപ്പലാണിതും. ചരക്കുകപ്പലുകൾക്ക് അപകട സാധ്യതയുണ്ടാക്കുന്ന പ്രധാനഘടകങ്ങളിൽ അവയുടെ കാലപ്പഴക്കവും കാര്യക്ഷമതയില്ലായ്മയുമുണ്ട്. അതുപോലെ കണ്ടെയ്നറുകളിലെ തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ, സുരക്ഷാ സംവിധാനത്തിൻ്റെ അഭാവം, കപ്പലിൻ്റെ തകരാർ എന്നിവയെല്ലാം അപകടത്തിലേക്ക് നയിക്കാം