കൊച്ചി: റെക്കോർഡ് കുതിപ്പുമായി വീണ്ടും സ്വര്‍ണവില. ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,140 രൂപയിലും പവന് 1,21,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ആഗോള വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ട്രോയ് ഔൺസിന് 5,200 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ വൻ ഇടിവും ഭൗമരാഷ്ട്രീയ ആശങ്കകളുമാണ് പ്രധാന കാരണം.