Uncategorized LATEST NEWS ചരക്ക് ഗതാഗതം: റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ Byadmin@brightbusinesskerala PublishedApril 4, 2026 ന്യൂഡൽഹി: 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1670 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോഡിംഗില്‍ 3.25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളങ്ങള്‍, ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീല്‍ എന്നിവയുടെ നീക്കത്തിലുണ്ടായ 13 ശതമാനം വര്‍ധനയാണ് ഈ റിക്കാര്‍ഡ് നേട്ടത്തിന് കരുത്തായത്. ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ചരക്ക് വരുമാനം 1.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.59 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 1765 ദശലക്ഷം ടണ്‍ ലോഡിംഗാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വരും വര്‍ഷത്തില്‍ ചരക്ക് വരുമാനം 5.8 ശതമാനം വര്‍ധിച്ച് 1.89 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
LATEST NEWS July 11, 2026 പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
LATEST NEWS July 9, 2026 ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങി ഹോണ്ട; 3,800 പുതിയ തൊഴിലവസരങ്ങൾ, ഉത്പാദനം 80 ലക്ഷമായി ഉയർത്തും
LATEST NEWS July 8, 2026 ഇന്ത്യൻ കുടുംബങ്ങളിലെ കോടികളുടെ സ്വത്ത്; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്; ‘വെൽത്ത് മാനേജർമാർക്ക് വൻഡിമാൻഡ്
LATEST NEWS July 8, 2026 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ നാളെ മുതൽ; ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം