LATEST NEWS പുതിയ സ്വര്‍ണ വായ്പാ പദ്ധതിയുമായി ആക്സിസ് ബാങ്ക് Byadmin@brightbusinesskerala PublishedFebruary 16, 2026 കൊച്ചി: ആക്സിസ് ബാങ്ക്, ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സുരക്ഷിത ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്ക് തുടക്ക് കുറിച്ചു. കുറഞ്ഞ ഡോക്യുമെന്റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവയിലൂടെ വ്യക്തിഗത സംരംഭകര്‍ക്ക് സ്വര്‍ണ ആസ്തികളുടെ അടിസ്ഥാനത്തില്‍ ലിക്വിഡിറ്റി ലഭ്യമാക്കുന്നതാണ് പുതിയ സ്വര്‍ണ വായ്പാ പദ്ധതി. അര്‍ഹതയ്ക്ക് അനുസൃതമായി 50,000 രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ലഭ്യമാക്കുക. അതത് ദിവസംതന്നെ പണം ലഭ്യമാക്കുന്ന ഈ പദ്ധതിയനുസരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം ക്രെഡിറ്റ് ചെയ്യും.
LATEST NEWS June 24, 2026 കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണയുമായി ആസ്റ്റർ;മുഖ്യമന്ത്രിയുമായി ഡോ. ആസാദ് മൂപ്പൻ കൂടിക്കാഴ്ച നടത്തി