LATEST NEWS കല്യാണ് ഹോംസ് ബ്രാൻഡ് അംബാസഡറായി നിവിൻ പോളി Byadmin@brightbusinesskerala PublishedMarch 7, 2026 തൃശൂർ: നടൻ നിവിൻ പോളി കല്യാണ് ഹോംസ് ബ്രാൻഡ് അംബാസഡർ. ബ്രാൻഡിന്റെ പ്രചാരണങ്ങൾക്കു നിവിൻ പോളി നേതൃത്വം നൽകും. കല്യാണ് ഹോംസ് ഓരോ പദ്ധതിയിലും പുലർത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാർഹമാണെന്ന് നിവിൻ പറഞ്ഞു.കന്പനി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ നിവിൻ പോളിക്കു സാധിക്കുമെന്ന് കല്യാണ് ഹോംസ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു.അടുത്ത സാന്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ചു പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുമെന്ന് കല്യാണ് ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണു ലക്ഷ്യമിടുന്നത്.
LATEST NEWS SUCCESS STORIES June 10, 2026 സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന് ഡോ. ബോബി സാറ തോമസ്