Bright Business Kerala

LATEST NEWS

പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
  • PublishedJuly 11, 2026

ന്യൂഡൽഹി: കേരള ആസ്ഥാനമായ പവിഴം ഹെൽത്തിയർ ഡയറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത് ലീഡർഷിപ്പ് കോൺക്ലേവ് 2026-ൽ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. ന്യൂഡൽഹിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഈ അഭിമാനകരമായ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഭാരത സർക്കാർ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (ആയുഷ്) സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാധവ്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഉൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാർ പങ്കെ‌ടുത്തു.

കാർഷികം, ഭക്ഷ്യസംസ്‌കരണം, മാലിന്യങ്ങളെ മൂല്യവർധിത ഉത്‌പന്നങ്ങളാക്കി മാറ്റുന്ന വേസ്റ്റ്-ടു-വെൽത്ത് സാങ്കേതികവിദ്യകൾ തുടങ്ങി വിവിധ മേഖലകളിലായി 23 പേറ്റന്റുകളുടെ ഉടമയാണ് ശ്രീ. എൻ. പി. ആന്റണി. ഇന്ത്യയുടെ കാർഷിക-വ്യവസായ മേഖലയ്ക്ക് അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകളും, സുസ്ഥിര വികസനം, നവീകരണം, രാഷ്ട്രനിർമ്മാണം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മാനിച്ചാണ് ഈ അഭിമാനകരമായ അംഗീകാരം.


Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *