Bright Business Kerala

BUSINESS NEWS LATEST NEWS

DIGIPIN; ഇനി പിൻകോ‍ഡ് വേണ്ട, നിങ്ങൾക്കിനി ഡിജിറ്റൽ വിലാസം, DIGIPIN അവതരിപ്പിച്ച് തപാൽവകുപ്പ്

DIGIPIN; ഇനി പിൻകോ‍ഡ് വേണ്ട, നിങ്ങൾക്കിനി ഡിജിറ്റൽ വിലാസം, DIGIPIN അവതരിപ്പിച്ച് തപാൽവകുപ്പ്
  • PublishedJune 5, 2025

DIGIPIN; പിൻകോഡിന് പകരം പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. ഡിജിപിൻ എന്നാണ് ഇതിനെ പറയുന്നത്. ഈ സംവിധാനത്തിലൂടെ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താം. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പിൻകോഡുകൾ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ പത്തക്ക ഡിജിപിൻ സംവിധാനത്തിലൂടെ മേൽവിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താം. നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ സർക്കാർ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ മനസിലാക്കും. ഇതിലൂടെ കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ആംബുലൻസ് രക്ഷാപ്രവർത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വെബ്‌സൈറ്റുകളിൽ ഷോപ്പിങ് നടത്തുന്നവർക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കൾക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വെബ്‌സൈറ്റുകളിൽ ഡിജിപിൻ നൽകുന്നത് വഴി ഡെലിവറികൾ അതിവേഗമാക്കാൻ സാധിക്കും. ഡിജിപിൻ ക്യൂആർ കോഡുകൾ സ്‌കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിൻ ലഭിക്കാൻ ചെയ്യേണ്ടത്

  • https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക. നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിൻ ലഭിക്കും.
  • 4 മീറ്റർ പരിധിയിൽ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവഴി സാധിക്കും.
  • ഐഐടി ഹൈദരാബാദ്, എആർഎസ്‌സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *