Bright Business Kerala

LATEST NEWS

കൊച്ചിയിൽ ഇനി ആവേശത്തിൻ്റെ ഷോപ്പിങ് രാവുകൾ; ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

കൊച്ചിയിൽ ഇനി ആവേശത്തിൻ്റെ ഷോപ്പിങ് രാവുകൾ; ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്
  • PublishedJuly 1, 2026

കൊച്ചി: ഷോപ്പിങ് പ്രേമികൾ തയ്യാറായിക്കൊള്ളൂ, കാത്തിരിപ്പിന്‌ ഒ‌ടുവിൽ ആവേശത്തിൻ്റെ ഉത്സവകാലം ഇങ്ങെത്തി. വിലക്കുറവിന്റെ കി‌ടിലൻ സർപ്രൈസുകൾ സമ്മാനിച്ചുകൊണ്ടാണ്‌ കൊച്ചി ലുലു മാളിൽ ഈ വർഷത്തെ ‘ലുലു ഓൺ സെയിൽ’ തീയതികൾ പ്രഖ്യാപിച്ചത്‌. ജൂലൈ 9, 10, 11, 12 (ചൊവ്വാഴ്ച മുതൽ വെള്ളി വരെ) ദിവസങ്ങളിലാണ് കൊച്ചിക്ക് ഷോപ്പിങ് രാവൊരുക്കി മെഗാ ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ അരങ്ങേറുക. ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഈ ഓഫർ മേളയുടെ ഭാഗമാകുന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ ഡ്രസ്സുകൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം ഈ ഓഫറുകൾ ലഭിക്കും. ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ, നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്‌ക്കെല്ലാം ആകർഷകമായ ഡിസ്‌കൗണ്ട്‌ ഒരുക്കിയിട്ടുണ്ട്‌. ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസ്’ (Early Access) വഴി മറ്റ്‌ ഉപഭോക്താക്കൾക്ക്‌ മുൻപേ ജൂലൈ 8 മുതൽ തന്നെ ഈ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സവിശേഷ സൗകര്യവും ഒരുക്കിയിട്ടുള്ളതാണ്‌ ഏറ്റവും വലിയ പ്രത്യേകത.

മെട്രോ അധിക സർവീസുകളും പ്രത്യേക പാർക്കിങ്ങും

നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്‌. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. കൂടാതെ മാളിൽ എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

പ്രൗഢഗംഭീരമായ തീയതി പ്രഖ്യാപന ചടങ്ങ്

ലുലു ഓൺ സെയിലിന്റെ ഔദ്യോഗിക ഡേറ്റ് അനൗൺസ്‌മെന്റ് ചടങ്ങ് ലുലു മാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിൽ കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഉപഭോക്താക്കളെ സ്വീകരിക്കാൻ മാൾ പൂർണ്ണ സജ്ജമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *