LATEST NEWS നികുതി വെട്ടിപ്പ്; മീഷോയ്ക്ക് 1,500 കോടി രൂപയുടെ നോട്ടീസ് Byadmin@brightbusinesskerala PublishedMarch 9, 2026 ബംഗളൂരു: 2022-23 സാമ്പത്തിക വർഷത്തെ നികുതിയിനത്തിൽ പിഴയും പലിശയും ഉൾപ്പെടെ 1499.73 കോടി രൂപ അടയ്ക്കണമെന്ന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയോട് ആദായനികുതി വകുപ്പ്.എന്നാൽ ആദായനികുതി വകുപ്പിന്റെ ഈ കണ്ടെത്തലുകളോട് തങ്ങൾ യോജിക്കുന്നില്ലെന്നും ഇതിനെതിരേ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും കമ്പനിയുടെ സാമ്പത്തിക നിലയെ ഇത് ബാധിക്കില്ലെന്നും മീ ഷോ അധികൃതർ വ്യക്തമാക്കി.സമാനമായ രീതിയിൽ മുന്പ് ലഭിച്ച 572 കോടി രൂപയുടെ നികുതി നോട്ടീസിനെതിരേ മീഷോ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും നിലവിൽ കോടതി ആ ആവശ്യത്തിന് സ്റ്റേ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 31 ശതമാനം വർധനവുണ്ടായെങ്കിലും നഷ്ടം 491 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.
LATEST NEWS July 11, 2026 പവിഴം മാനേജിംഗ് ഡയറക്ടർ എൻ. പി. ആന്റണിയ്ക്ക് വികസിത് ഭാരത്ലീഡർഷിപ്പ് കോൺക്ലേവ് -2026 ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു
LATEST NEWS July 9, 2026 ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങി ഹോണ്ട; 3,800 പുതിയ തൊഴിലവസരങ്ങൾ, ഉത്പാദനം 80 ലക്ഷമായി ഉയർത്തും
LATEST NEWS July 8, 2026 ഇന്ത്യൻ കുടുംബങ്ങളിലെ കോടികളുടെ സ്വത്ത്; വിൽപത്രം ഔട്ട് ഒഫ് ഫോക്കസ്; ‘വെൽത്ത് മാനേജർമാർക്ക് വൻഡിമാൻഡ്
LATEST NEWS July 8, 2026 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ നാളെ മുതൽ; ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം