LATEST NEWS കാർഗോയിൽ വളർച്ച നേടി സിയാൽ Byadmin@brightbusinesskerala PublishedMay 9, 2026 കൊച്ചി: കാർഗോ മേഖലയിൽ വളർച്ച കൈവരിച്ച് പ്രതിസന്ധികൾക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പത്തു ശതമാനം വർധനയാണ് ഈ സാമ്പത്തികവർഷം സിയാൽ കൈവരിച്ചത്. 2025-26 സാമ്പത്തികവർഷത്തിൽ സിയാൽ 72,178 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. ഇതിൽ 76 ശതമാനത്തോളം അന്താരാഷ്ട്ര കാർഗോയാണ്. ഇതോടെ കാർഗോ വിഭാഗത്തിൽനിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയർന്നു. പ്രതിസന്ധി നേരിട്ട സമയത്തും കൈവരിച്ച ഈ വളർച്ച അന്താരാഷ്ട്ര-പ്രാദേശിക കാർഗോ ശൃംഖലകളിലെ സിയാലിന്റെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
LATEST NEWS May 7, 2026 ചരിത്ര നേട്ടം, 1455 കോടി രൂപ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്