LATEST NEWS മാരുതിയുടെ വിപണിവിഹിതം 13 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ Byadmin@brightbusinesskerala PublishedApril 17, 2026 മുംബൈ: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം 2026 സാന്പത്തിക വർഷത്തിൽ കുറഞ്ഞു. വിപണി വിഹിതം 13 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 39.26 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നാം സാന്പത്തികവർഷമാണ് വിപണി വിഹിതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരുകാലത്ത് ഇന്ത്യൻ വിപണിയുടെ പകുതിയോളം കൈപ്പിടിയിലായിരുന്ന മാരുതി സുസുക്കിക്ക് 2020 സാന്പത്തികവർഷത്തിനുശേഷം വിപണി വിഹിതത്തിൽ 12 ശതമാനത്തിന്റെ കുറവാണ് നേരിടേണ്ടിവന്നത്. മാരുതി പിന്നാക്കം പോയപ്പോൾ എസ്യുവി തരംഗത്തെ പ്രയോജനപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര താർ, ബെലെറോ, സ്കോർപിയോ തുടങ്ങിയ മോഡലുകളുമായി വിപണിവിഹിതത്തിൽ അഞ്ചുവർഷംകൊണ്ട് വളർച്ച ഇരട്ടിയാക്കാൻ അവർക്ക് സാധിച്ചു. 14.21 ശതമാനമാണ് 2026 സാന്പത്തികവർഷം മഹീന്ദ്രയുടെ വിപണിവിഹിതം. ടാറ്റാ മോട്ടോഴ്സിന്റെ 2026 സാന്പത്തികവർഷത്തെ വിപണി വിഹിതം 13 ശതമാനമാണ്.
LATEST NEWS May 7, 2026 ചരിത്ര നേട്ടം, 1455 കോടി രൂപ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്